thumb podcast icon

Bull's Eye

U • News • Business

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manoramas Special Correspondent P Kishore is leading the listeners to the lighter side of the Business news through the Bulls Eye podcast.

  • വയസ്സായി, ജപ്പാന് വേണം യുവരക്തം
    4 min 50 sec

    ജപ്പാനിൽ ബിസിനസിനോ ജോലിക്കോ പോകണോ അമേരിക്കയിലെ പോലെ അങ്ങോട്ട് ചെന്ന്പറ്റി അധികം താമസിയാതെ ഗ്രീൻകാർഡായി, പൗരത്വമായി, സംസാരത്തിൽ അമേരിക്കൻ ചുവയായി, തീറ്റ ബർഗറും പീത്‌സയുമായി അങ്ങനെയങ്ങ് പുരോഗമിക്കാനൊക്കില്ല. ആയിരം കൊല്ലമായി ചെങ്കിസ്ഖാനും ചൈനക്കാരുമൊക്കെ അധിനിവേശം നടത്താൻ നോക്കി തോറ്റോടിയ രാജ്യമാണ്.കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

  • പ്രവാസികൾ വാർത്തകൾ അറിയുന്ന വഴി
    5 min 41 sec

    വാർത്തകളിലെ സത്യം കണ്ടുപിടിക്കേണ്ടത് ആര് കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്...

  • ന്യൂജൻ: കൂറ് ഇല്ല, വൻ കോംപ് വേണം
    6 min 1 sec

    ഉരുപ്പടി കൊള്ളാം പക്ഷേ... എത്ര കാലം ഈടു നിൽക്കും... ഇത് വെങ്കലപാത്രക്കടയിലെ സന്ദേഹമല്ല. ഐടിയിൽ മാത്രമല്ല ഏതു രംഗത്തും എക്സിക്യൂട്ടിവുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ തോന്നുന്ന സംശയമാണ്. ആളിനു നമുക്കു വേണ്ട സ്കിൽ സെറ്റും തൊഴിൽ പരിചയവുമുണ്ട്. പക്ഷേ 2 കൊല്ലം തികച്ചു നിൽക്കുമോ 5 വർഷം നിർത്താൻ എന്താണു മാർഗം

  • നാടൻ രുചികളേ ഇതിലേ ഇതിലേ
    6 min 42 sec

    വിദേശഭക്ഷണം ആദ്യമായി ഇന്ത്യയിൽ കട തുറന്നപ്പോൾ നാട്ടുകാർ അടിച്ചോടിച്ചുവത്രെ. ശേഷം ചരിത്രം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

  • കോവിഡാനന്തര ലോകത്തെ പുത്തൻ പണികൾ
    4 min 44 sec

    കോവിഡിന് ശേഷം മാറിമറിഞ്ഞ ലോക ക്രമത്തിൽ പുതിയ തരം ജോലികളുടെ സാദ്ധ്യതകളുണ്ട്. അതിൽ ചിലതിന്‍റെ ഗതികൾ കേൾക്കാം

  • ഏത് മലയാളിക്കും ഏറ്റവും വേണ്ട 2 കാര്യങ്ങൾ!
    4 min 42 sec

    രണ്ടാം ലോകമഹായുദ്ധം കഴി‍ഞ്ഞപ്പോൾ ഇനി ജർമ്മനി മുഷ്ക്ക് കാണിക്കാതിരിക്കാൻ അവരുടെ വ്യവസായ മേഖല ഇല്ലാതാക്കി കാർഷിക സമ്പദ് വ്യവസ്ഥയിലേക്ക് വിടണം എന്നൊരു അഭിപ്രായം ഉണ്ടായിരുന്നു. നടന്നില്ലെന്നു മാത്രം. ഇന്ന് അവരുടെ വ്യവസായ മുഷ്ക്ക് അറിയാൻ ഏതാനും ജർമ്മൻ കമ്പനി പേരുകൾ നോക്കിയാൽ മതി– ആഡിഡാസ്,പ്യൂമ, ബോഷ്,സീമെൻസ്,തൈസൻക്രൂപ്, സാപ്, ബിഎംഡബ്ളിയു, മെഴ്സിഡിസ്, ഫോക്സ്‌വാഗൻ, പോർഷെ...

  • ബ്രാൻഡും വിപണിയും പിന്നെ ടെക്‌നിക്‌സും
    5 min 45 sec

    ബ്രാൻഡുകൾ അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ തികച്ചും വ്യത്യസ്തമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതൊരു ബിസിനസ് മോഡലാണ്.കേള്‍ക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്

  • സായിപ്പ് മാറി ഗോസായി വന്നപ്പോൾ
    5 min 28 sec

    സായിപ്പും മദാമ്മയും പൂണ്ടു വിളയാടിയിരുന്ന ഫൈവ് സ്റ്റാർ റിസോർട്ടാണ്. നാട്ടുകാരെ അവർക്കു വേണ്ടായിരുന്നു. ഡോളറും പൗണ്ടും മറ്റും വന്നു മറിയുമ്പോൾ രൂപ ആർക്കു വേണം. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്നു എന്ന ഗമയും ഉണ്ടായിരുന്നു.  കോവിഡ് കഴിയുമ്പോൾ ടൂറിസ്റ്റ് റിസോർട്ടുകളിൽ വിദേശികളില്ല, നാടൻ മാത്രം. ഡൽഹി, മുംബൈ, അഹമ്മദാബാദ് ഐറ്റംസാണ്. ഗുജറാത്തികളും മാർവാഡികളും ജൈനൻമാരും മറാഠികളും സിന്ധികളും.  

  • പ്രായമായവർക്ക് സഹായം ഇനി വീട്ടുപടിക്കല്‍
    5 min 29 sec

    പഴയകാലത്തെ പിഞ്ചെല്ലുന്ന പഴമക്കാർക്കു ഇന്നും ടെക്നോളജിയുടെ ലോകം അജ്ഞാതമാണ്. ഇന്റർനെറ്റിലൂടെ പണമടയ്ക്കാനും അയയ്ക്കാനും അറിയുന്നവര്‍ പോലും അക്കൂട്ടത്തിൽ വളരേ വിരളമാണ്. അത്തരത്തിൽ പ്രായമായവരെ സഹായിക്കാൻ ഒരു സ്റ്റാർട് അപ്പ് എന്ന ആശയം മുന്നോട്ടു വന്നാൽ അതു ഉപകാരപ്രദമായ ചിന്തയായിരിക്കും എന്നതിൽ സംശയമില്ല. അത്തരം സ്റ്റാർട് അപ്പ് ചിന്തകളെകുറിച്ച് സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ. 

  • മലയാളികളെ എന്തിനുകൊള്ളാം..? (Malayali and Food Business)
    5 min 18 sec

    എങ്ങനെയും രക്ഷപെടണം എന്ന ഒറ്റ ചിന്തയിൽ നാടുവിടാൻ കയറും പൊട്ടിച്ച് നിൽക്കുന്നതൊഴിച്ചാൽ, മണ്ണിനു ഗുണം ചെയ്തു, മണ്ണറിഞ്ഞു പണമിറക്കി, വിളവൊരുക്കി, കളമൊരുക്കി, വിജയം കൊയ്യാൻ മലയാളികൾ പിന്നോട്ടാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും കേരളത്തിൽ വൻകിട മാർക്കറ്റ് ഉണ്ടായിട്ടും, അതിനെ വേണ്ട വിധം ഉപയോഗപെടുത്താനുള്ള കഴിവില്ലാത്തവരായി മലയാളികൾ മാറിക്കഴിഞ്ഞു. മലയാളികളെ എന്തിനുകൊള്ളാമെന്നു ചോദിക്കുകയാണ് ഈ ആഴ്ചയിലെ ബുൾസ് ഐ പോ‍ഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി കിഷോർ. Kerala is a magical land blessed with abundant rainfall. The state has favorable geographic conditions that support farming excellence. But Gods own country is a consumer state where hypermarkets and shopping malls have a major role in the daily lives of people. Despite its demand, Kerala lags behind other states in the supermarket business. Most of the vegetable stores depend on external markets like Coimbatore, Pollachi, and Mysore. Why is the vegetable market logistic hub not active in Kerala Why is the state lagging in the food processing business Listen to the Bulls Eye podcast as Malayala Manoramas Special Correspondent, P Kishore leads the listeners to the lighter side of Business news.

  • ടെക്കി ഉണ്ണികളേ... ഒന്നു കണ്ടോട്ടെ
    7 min 21 sec

    ഐടി കമ്പനിയിൽ നൂറിലേറെ ജീവനക്കാരുണ്ടേ. പക്ഷേ നാലഞ്ചു പേരെ ഒഴികെ ആരെയും ഇതുവരെ മാനേജ്മെന്റിന് തൃക്കൺപാർക്കാനൊത്തിട്ടില്ല. കഴിഞ്ഞ 2 വർഷത്തിനിടെ എന്നുവച്ചാൽ കോവിഡ് കാലത്ത് എല്ലാവരെയും ഓൺലൈനായി ഇന്റർവ്യൂ നടത്തി റിക്രൂട്ട് ചെയ്ത് റിമോട്ടായി ജോലി ചെയ്യിപ്പിക്കുകയായിരുന്നേ. കോവിഡ് കാലം കഴിഞ്ഞിട്ടും ഇപ്പോഴും ഓഫിസിൽ വന്നു തുടങ്ങിയിട്ടില്ല.ഐടിയിലിപ്പോൾ ടെക്കികളുടെ പൂക്കാലമാണ്. ആളെ കിട്ടാനില്ല. ചെറിയ കമ്പനികളിൽ ജോലി ചെയ്തിരുന്നവർ വലിയ കമ്പനികളിലേക്കും വലിയ കമ്പനികളിൽ ജോലി ചെയ്തിരുന്നവർ ചെറിയ കമ്പനികളിലേക്കും ചാടുന്നു. വലിയ പോസ്റ്റും കൂടുതൽ ശമ്പളവും തന്നെ കാരണം. This episode of Bulls Eye Podcast looks at work from home norms by IT companies and how the employees and employers have been reacting to these new changes in the post lockdown era,

  • മനസ്സിലുണ്ട് ഡേറ്റയും അൽഗോരിതവും
    6 min 35 sec

    ആളെ പിടിക്കാൻ ഇന്നു കംപ്യൂട്ടർ അൽഗോരിതം ആണ് താരം. സമൂഹ മാധ്യമങ്ങളിൽ, ഓൺലൈൻ റീട്ടെയിൽ പോർട്ടലുകളിൽ, ഫുഡ് ഡെലിവറിയിൽ, ഒടിടിയിൽ എന്നിങ്ങനെ എല്ലായിടവും അൽഗോരിതം കൈയടക്കി കഴിഞ്ഞു. നമ്മൾ എന്തൊക്കെ കാണുന്നു, എത്ര നേരം, എവിടെയെല്ലാം സമയം ചെലവഴിക്കുന്നു, എന്തു തിന്നുന്നു, എന്തു വാങ്ങുന്നു എന്നു നോക്കിവച്ച ശേഷം നിങ്ങളെ മനസ്സിലാക്കി അതു തന്നെ പിന്നെയും നിങ്ങൾക്കിട്ടു തരുന്നു. അഥവാ നിങ്ങളുടെ ശീലങ്ങളുടെ ഡേറ്റ നോക്കി നിർമിത ബുദ്ധി ഉപയോഗിച്ച് താൽപര്യമുണ്ടാകാനിടയുള്ളതൊക്കെ പിന്നെയും ഇട്ടുതരുന്നു.. അല്‍ഗോരിതം കൊണ്ടുള്ള കളികളേ.. ബുൾസ് ഐ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ് പി.കിഷോർ സംസാരിക്കുന്നു 

  • വിദേശി ബ്രാൻഡുകൾ ‘നാടനാ’കുമ്പോൾ...
    6 min 16 sec

    വിദേശ ബ്രാന്‍ഡുകളെന്ന പേരിൽ നമ്മൾ കേരളത്തിൽ വാങ്ങുന്ന ഉൽപന്നങ്ങൾ യഥാർഥത്തിൽ ‘നാടനാണെന്ന്’ അറിഞ്ഞാൽ എങ്ങിനെയുണ്ടാകും ജെവി ലൂക്കർ യുഎസ്എ എന്ന അമേരിക്കൻ ബ്രാൻഡിൽ വിൽക്കുന്ന ഉല്‍പന്നങ്ങളുടെ നിർമാണവും വിപണനവും മലയാളി കമ്പനിയാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടല്ലേ ഇങ്ങനെ ബ്രാൻഡുകളിലും നാടനേത് ഒറിജിനലേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയാണിന്ന്. അക്കഥയാണ് ഇത്തവണ...

  • ലോകം നന്നാക്കാനിറങ്ങിയ നന്മമരങ്ങൾ- സ്റ്റാർട്ടപ്പോ, തട്ടിപ്പോ ?
    5 min 13 sec

    നന്മയുടെ കാര്യത്തിൽ പുതിയ സ്റ്റാർട്ടപ്പുകളുടെ നിലപാടെന്ത്‌ പുതിയ കമ്പനികൾ പരിസ്ഥിതിയെ രക്ഷിക്കാനെന്ന വ്യാജേന പലതും പറയുന്നു. ഒടുവിൽ  സാമ്പത്തിക  നടത്തുന്നു. മുങ്ങുന്നു. ഈ പുതിയ പ്രവണതയെ അവലോകനം ചെയ്യുന്നു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്

  • ഓരോ കാലത്ത് ഓരോ കോലം
    6 min 18 sec

    ഫ്രീ മാർക്കറ്റോ ലിസ്സെ ഫെയറോ ഏയ് അങ്ങനെയൊന്ന് കേട്ടിട്ടു പോലുമില്ലല്ലോ എന്ന മട്ടിൽ പൊട്ടൻ കളിക്കുകയാണ് കാപിറ്റലിസ്റ്റ് ലോകം. സർക്കാർ ഇടപെടലും നയവും സബ്സിഡിയുമൊന്നുമില്ലാതെ സർവതന്ത്ര സ്വതന്ത്രമായി ബിസിനസും വ്യവസായവും നടത്തുന്നതിനെയാണ് ലിസ്സെ ഫെയർ എന്ന് ഇംഗ്ളീഷിലും ലിസ്സി ഫെയർ എന്നു ഫ്രഞ്ചിലും വിളിച്ചിരുന്നത്. ഏതു തരം സർക്കാർ ഇടപെടലും മഹാമോശമായി മുതലാളിത്ത ലോകം കണ്ടു. ഇപ്പൊ നേരേ തിരിച്ചായി. സർക്കാർ ഇടപെടലും സബ്സിഡിയുമെല്ലാം മടങ്ങി വന്നിരിക്കുന്നു.

  • പണം പെരുകിയാൽ നാട് വിടണോ ?!
    5 min

    സാമ്പത്തികനില മെച്ചപ്പെട്ടാൽ കാശ് ചിലവാക്കാൻ നല്ല സ്ഥലം നോക്കി പോകുന്നത് പുതിയ സാമൂഹിക സാഹചര്യങ്ങളിൽ  വിലയിരുത്തപ്പെടുന്നു കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. 

  • എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ?
    5 min 51 sec

    എന്ത് അമേരിക്കയ്ക്കും വ്യവസായ നയമോ ഹിമവാന് താഴ്ചയോ എന്നു ചോദിക്കും പോലാണിത്. എല്ലാം മാർക്കറ്റ് തീരുമാനിക്കും എന്നും പറഞ്ഞിരിക്കുന്ന സർക്കാർ വ്യവസായ നയം പലരൂപത്തിൽ ഇറക്കിയിരിക്കുന്നു. ചൈനയിൽ പലതരം ക്രിട്ടിക്കൽ വ്യവസായങ്ങൾ വളരുന്നതു കണ്ടിട്ടാണത്രെ എല്ലാം വിപണിക്കു വിട്ടുകൊടുത്തിട്ടു വെറുതെ ഇരുന്നാൽ വശക്കേടാവുമെന്നു കണ്ട് നയവുമായി ഇറങ്ങിയിരിക്കുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

  • ഇരിക്കും മുൻപ് കാല് നീട്ടുന്ന സ്റ്റാർട് അപ്പുകൾ
    5 min 21 sec

    കൃത്യമായ ആസൂത്രണമില്ലാതെ തുടങ്ങുന്ന പുത്തൻകാല സ്റ്റാർട് അപ് കച്ചവടങ്ങൾ പാളിപ്പോകുന്നത് എന്തുകൊണ്ട്  

  • മൾട്ടി ടാസ്കിങ് അഥവാ അവിയൽപ്പണി
    4 min 57 sec

    മൾട്ടി ടാസ്കിങ്ങിനു മികച്ച ഉദാഹരണങ്ങളാണ് കോവിഡാനന്തര കച്ചവടങ്ങൾ.  പൊതു അവധി ദിവസങ്ങളിലേക്ക് മാത്രമായി ജോലിക്കാരെ തയാറാക്കി നിർത്തുകയാണ് പുതിയ രീതി. ഇത്തരം ജോലിക്കാരെ സർവ്വ സൗകര്യങ്ങളും നൽകി പരിഗണിക്കുകയാണ് മുതലാളിമാർ. ആ വിശേഷങ്ങൾ കേൾക്കാം  മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

  • സൂര്യനുദിക്കുന്ന ദിക്കിൽ
    5 min 49 sec

    അമേരിക്കയെ മറികടന്നു ഉദയസൂര്യന്റെ നാടെന്നു അറിയപ്പെടുന്ന ജപ്പാൻ വൻ സാമ്പത്തിക ശക്തിയായി ഉയർന്നു പൊങ്ങുന്നത് കണ്ടു ലോകശക്തികൾ ഞെട്ടിത്തരിച്ചിരുന്ന കാലം. ജപ്പാന്റെ ബ്രാന്റുകൾ എല്ലാം ലോകപ്രശസ്തമായിരുന്ന സമയം. അക്കാലത്തു തന്നെ അവരുടെ കോർപറേറ്റ് വളർച്ചയുടെ രഹസ്യങ്ങൾ ചുരുളഴിക്കുന്ന ‘റൈസിങ് സൺ’ എന്ന നോവൽ മൈക്കേൽ ക്രൈറ്റൻ രചിച്ചു. എന്നാൽ തൊണ്ണൂറുകളിൽ ജപ്പാനെ മാന്ദ്യം ബാധിച്ചു. പിന്നീട് മാറി മാറി ഭരിച്ച 18 പ്രധാനമന്ത്രിമാർ ജപ്പാനെ കുട്ടിചോറാക്കിയപ്പോൾ, അവിടെ നിന്നും കരംപിടിച്ചു കയറ്റിയത് ഷിൻസ ആബെയാണ്. അബെയുടെ ഇക്കണോമിക്സ് നയങ്ങളാണണ് അബെനോമിക്സ്. കേള്‍ക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

  • ആർട്ട് ഓഫ് ചോക്കലേറ്റ് തീറ്റ
    4 min 55 sec

    ഹൈറേഞ്ചിൽ പോകുമ്പോൾ സർവ മുറുക്കാൻ കടകളിലും ചോക്‌ലേറ്റ് വാരി കൂട്ടിയിട്ടു വിൽക്കുന്നില്ലേ അതൊക്കെ ലോക്ളാസ് ഏർപ്പാടുകളാണത്രെ. കൊക്കോയ്ക്ക് പകരം പഞ്ചസാരയും മൈദയും വരെ ചേർത്ത് സർവത്ര മായം. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... 

  • അതികാലത്ത് എഴുന്നേൽക്കൽ രഹസ്യം
    5 min 39 sec

    പുലർച്ചെ നാല് മണിക്ക് എഴുന്നേക്കൽ. നമ്മൾ മടിയൻമാർ മൂടിപ്പുതച്ചുറങ്ങുന്ന നേരത്ത്. കഠിനാധ്വാനിയുടെ ലക്ഷണം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്...

  • പണപ്പെട്ടി നിറയ്ക്കുന്ന പട്ടണങ്ങൾ
    8 min 1 sec

    തെക്കു നിന്നു വടക്കോട്ടോ നേരേ തിരിച്ചോ ഹൈവേയിലൂടെ വണ്ടി ഓടിച്ചു നോക്കുക. ഇടയ്ക്കിടെ ചില ടൗണുകളെത്തും. ഇരുവശത്തും കെട്ടിടങ്ങൾ, ഷോറൂമുകൾ, സ്വർണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈലുകൾ,വാഹന ഡീലർഷിപ്പുകൾ, ബാർ ഹോട്ടലുകൾ...ഇമ്മാതിരി ടൗണുകൾ കേരളത്തിലാകെ ഇരുന്നൂറിലേറെയുണ്ട്. അഖിലേന്ത്യാതലത്തിൽ വിപണനം നടത്തുന്ന വൻകിട കമ്പനികളുടെ ഡീലർമാർ ഇമ്മാതിരി പട്ടണങ്ങളിലെല്ലാമുണ്ട്. എന്താണ് ഇതിന്റെ രഹസ്യം

  • ഉപഭോഗ സംസ്‌കാരത്തിൽ മൂക്കറ്റം മുങ്ങി ലോകം
    4 min 34 sec

    ലോകമാകെ ഉപഭോഗ സംസ്‌കാരത്തിൽ മൂക്കറ്റം മുങ്ങിയാണ് നിൽക്കുന്നത്.  സർവരും മറ്റനേകം പേരെ ആശ്രയിച്ചു നിൽക്കുന്നു. ലോകജനസംഖ്യ  പെരുകിയതോടെ ഉപഭോഗ സംസ്‌കാരവും വളർന്നു. എന്നാൽ ഞാൻ  ആരെയും ആശ്രയിക്കില്ല എന്നും ഉപഭോഗ സംസ്കാരം വേണ്ട എന്നും ചിന്തിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. ഉപഭോഗ സംസ്കാരവും ലോക ജനസംഖ്യാ വർധനവും ആഗോള സാമ്പത്തിക  വിപണിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ  ആളുകളുടെ ചെറുതും വലുതുമായ കാര്യങ്ങളിൽ ഉപഭോഗ സംസ്കാരം എങ്ങനെ ഇടപെടുന്നു എന്ന്  അന്വേഷിക്കുകയാണ് ഈ ആഴ്ചയിലെ ബുൾസ് ഐ പോ‍ഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി കിഷോർ. When the world is witnessing dramatic changes in the global consumer market, in the backdrop of the Ukraine war, what are the positive and negative consequences that it can have on normal people like us Malayala Manorama Special Correspondent P Kishore examines the link between consumer culture, global economic activities, and the world population in his new podcast episode, Bulls Eye.

  • വാച്ചുകളുടെ ടൈംസ് കഴിയുന്നില്ല
    7 min 35 sec

    എസ്എസ്എൽസി പരീക്ഷാഫലം വന്നാൽ പണ്ടൊക്കെ നാടാകെ വാച്ച് വിൽപന പൊടിപൊടിക്കുമായിരുന്നു. കോളജിൽ കയറാൻ പോകുന്ന പിള്ളാർക്കെല്ലാം വാച്ച് വാങ്ങിക്കൊടുക്കുകയാണ്. എച്ച്എംടി വാച്ചുകൾക്കായിരുന്നു വൻ വിൽപന. ‘ടൈം കീപ്പേഴ്സ് ടു ദ് നേഷൻ’ എന്ന പരസ്യം അങ്കിൾമാരുടെ നൊസ്റ്റാൾജിയയാണ്. ഇന്നോ

  • തെലങ്കാനയിൽ തേങ്ങ ഉടയ്ക്കുമ്പോൾ
    5 min 31 sec

    തെലങ്കാനയിൽ വ്യവസായ രംഗത്ത് കഴിഞ്ഞയാഴ്ച എന്തോ തേങ്ങയല്ല നടന്നത്. വ്യവസായികളെ ക്ഷണിച്ച് ആദരിക്കുകയായിരുന്നു. കേരളത്തിൽനിന്ന് 50 കോടി മാത്രം മുടക്കിയ കമ്പനിയെപ്പോലും വിളിച്ച് ആദരിച്ചു. പോയവരെല്ലാം ഏതോ മായാലോകത്തെ കാഴ്ചകൾ കണ്ട മാതിരിയാണ് തിരികെ വന്നു സംസാരിക്കുന്നത്. നമ്മുടെ നാട്ടിൽ ഇതൊന്നുമില്ലല്ലോ എന്ന ദീർഘനിശ്വാസവും കാറ്റായി വീശുന്നു.ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി.രാമറാവുവാണ് തെലങ്കാനയുടെ ഐടി–വ്യവസായ മന്ത്രി. കേരളത്തിന്റെ ശക്തിമേഖലകളായ ഭക്ഷ്യ സംസ്ക്കരണവും ഫിഷറീസും ഉൾപ്പടെ 8 മേഖലകളെ കേന്ദ്രീകരിച്ചാണു വികസനം. നിക്ഷേപകർ വരുമ്പോൾ ഉദ്യോഗസ്ഥരാണു വണങ്ങി നിൽക്കുന്നത്.

  • ദിവസക്കൂലിയെങ്കിലും ഉറപ്പാക്കണേ
    5 min 44 sec

    ബിസിനസ് ആണുങ്ങളുടെ ഏർപ്പാടായിരുന്ന കാലം പോയി. പഴയ കഥാപ്രസംഗക്കാരെപ്പോലെ ‘അവിടെ കൊടൊരു സിംബൽ’ എന്നു പറയണം. പക്ഷേ അനുകരണം കേരളത്തിലാകെ പ്രശ്നമാകുന്നുണ്ട്. പത്തോ പന്ത്രണ്ടോ പ്രവാസികളും നാട്ടുകാരും ചേർന്ന് ഓരോരുത്തർക്കും താങ്ങാവുന്നതരം കാശു മുടക്കി ബിസിനസ് തുടങ്ങുന്ന മോഡൽ വ്യാപകമായിട്ടുണ്ട്.  കേൾക്കാം ബുൾസ് ഐ പോഡ്‌കാസ്റ്റ്.

  • ഊണ് കുറയുന്നു, ന്യൂജെൻ കേറുന്നു
    5 min 25 sec

    കോവിഡ് കാലം കഴിയുമ്പോൾ തെരുവിലെങ്ങും കാണുന്ന കാഴ്ച– ഹോട്ടലുകളുടെ എണ്ണം കൂടിയിരിക്കുന്നു. പക്ഷേ പുതിയവയിൽ ഭൂരിപക്ഷവും ന്യൂജെൻ വിദേശ ഭക്ഷണ കേന്ദ്രങ്ങളാണ്. കുഴിമന്തി, അൽഫാം, ഷവർമ്മ, ബർഗർ, പീറ്റ്സ...അതേ സമയം ഊണുകടകൾ കുറയുന്നു, ബിരിയാണിക്കടകൾ കൂടുന്നു. ഇതേപ്പറ്റി സംസാരിക്കുന്നു, ബുൾസ് ഐ പോഡ്കാസ്റ്റിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്  പി. കിഷോർ 

  • ബിബിസിക്ക് നൂറിൽ നൂറ്. എന്നാൽ നൂറാം  വർഷത്തിൽ ബിബിസി അധോഗതിയിലേക്കോ?
    6 min 11 sec

    ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി നൂറാം വാർഷികം ആഘോഷിക്കുകയാണ്. എന്നാൽ ബ്രിട്ടന്റെ  സമ്പാദ്യങ്ങളിലൊന്നായ ബിബിസിയെ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഗവണ്മെന്റ്. ബിബിസിയോടുള്ള വിദ്വേഷമാണോ ഈ നീക്കത്തിനു പിന്നില്‍ നൂറാം  വർഷത്തിൽ ബിബിസി അധോഗതിയിലേക്കോ

  • കുപ്പിയിലാക്കി കമിഴ്ത്തൽ കല
    7 min 18 sec

    പോക്കറ്റിൽ പത്തുരൂപയേയുള്ളുവെങ്കിലും പത്തു ലക്ഷമുണ്ടെന്നു കാണിക്കുന്നതും ആളുകളെ പറ്റിക്കുന്നതും ഒരു കലയാണ്. ഇൻവെന്റിംഗ് അന്ന എന്ന നെറ്റ്ഫ്ലിക്സ് സീരീസിനു പിന്നിലെ തട്ടിപ്പുകാരിയുടെ കഥയും തട്ടിപ്പെന്ന കലയുടെ വിവിധ വശങ്ങളും വിവരിക്കുകയാണ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ.

  • ചെറുകിട കച്ചവടക്കാരുടെ 'സ്മാർട്ട് ഐഡിയ'യും പരസ്യമായ 'രഹസ്യ'വും
    6 min 13 sec

    ബഡാ മാളിൽ ഷർട്ടിന് 50 ഡിസ്ക്കൗണ്ട് 3000 രൂപയുടെ ബ്രാൻഡഡ് ഷർട്ടിന് 1500 രൂപ മാത്രം. അപ്പോൾ ചെറുകിട തുണിക്കടക്കാരൻ ആലോചിച്ചു– പാതി വിലയ്ക്ക് കിട്ടുന്ന ഷർട്ടുകൾ വാങ്ങിക്കൊണ്ടു വന്ന് 2500 രൂപയ്ക്കോ മറ്റോ വിറ്റാലോ.. ആലോചിക്കുക മാത്രമല്ല പലരും നടപ്പാക്കുകയും ചെയ്തു. പാതിരായ്ക്കും മാളിലെ തിരക്കിനു പിന്നിൽ ഈ സ്മാർട്ട് ഐഡിയയുമായെത്തിയ ചെറുകിട കച്ചവടക്കാരുമുണ്ടായിരുന്നു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്

  • നെറ്റിട്ട് ട്രപ്പീസ് കളി ബിസിനസ് സർക്കസിലും
    7 min 25 sec

    p kishore

  • മൂൺലൈറ്റിംഗ് അഥവാ പുത്തൻകാല മൾട്ടി ടാസ്കിങ്
    5 min 26 sec

    ഒരു ജോലിയിൽ , ഒരേ സ്ഥാപനത്തിൽ എത്രകാലം ജോലി ചെയ്യാം Z ജെനെറേഷനു പറയാൻ ഉത്തരമുണ്ട്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. 

  • ഉന്നതങ്ങളിൽ "സി'' കൊണ്ടുള്ള കളി !!
    3 min

    എന്താണ് ഈ സിയിൽ തുടങ്ങുന്ന പദവികൾ. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

  • കേരളം പാപ്പരാകുന്നോ?!
    7 min 28 sec

    ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണോ കേരളം ഒരു നല്ല നാടിനു വേണ്ട സകല സൗകര്യങ്ങളും ഉണ്ടായിട്ടും കേരളം ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ലോകപരിചയം വേണ്ടുവോളം ഉള്ളവർ വരെ കേരളം  പാപ്പരാകുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കാരണമാകുന്നു. കുട്ടികൾ നാടുവിട്ട്‍ പഠിക്കാൻ പോകുന്നു. കാണാൻ സുന്ദരം എന്നത് വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ആ വിശേഷങ്ങൾ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..Is Kerala the worlds worst place Kerala has every amenity needed for a good country, therefore why is it labelled in this way Even people with sufficient global experience think Kerala is going bankrupt when they hear the news. Children will travel to learn there. The text itself is the only thing that is beautiful to look at. Listen to the Bulls Eye Podcast from Malayalam Manorama Senior Correspondent P Kishore.

  • പലരും പനപോലെ വളരുന്നു
    5 min 23 sec

    നമ്മുടെ കൈയിൽ ഒരു പത്തു പൈസ പോലും എടുക്കാനില്ല, എന്നാൽ അതേ സമയം കോടീശ്വരന്മാർ ഇപ്പോഴും ഓരോന്നും വാങ്ങിക്കൂട്ടുന്നതിനെ പറ്റി ചിന്തിക്കുന്നു. പലരും പലപ്പോളും ചിന്തിക്കുന്ന വസ്തുതയാണിത്. അവരെല്ലാം പനപോലെ വളരുന്നതു കാണുമ്പോൾ ചോദിച്ചു പോകുന്ന ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്. ലോകോത്തര കോസ്മെറ്റിക് കമ്പനിയായ റെവ്ലോണിനെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് അംബാനി. മുന്നൂറു കോടി ഡോളർ അഥവാ ഇരുപത്തിനാലായിരം കോടി രൂപയുടെ ബാധ്യതയുമായി പാപ്പരായി നിൽക്കുന്ന കമ്പനിയെ ഏകദേശം അത്രതന്നെ കോടികൾ മുടക്കിയാണ് അംബാനി വാങ്ങാനൊരുങ്ങുന്നത്. തൊട്ടു പിന്നാലെ അദാനിയും പണംപയറ്റുന്ന ഈ കളത്തിലേക്ക് ഇറങ്ങുകയാണ്. ടാറ്റയും ബൈജൂസും ഒന്നും ഒട്ടും പിന്നില്ലല്ല..അങ്ങനെ പലരും പനപോലെ വളരുകയാണ്   

  • കംഫർട്ട് ലവൽ മാറുമ്പോൾ
    5 min 34 sec

    കേക്ക് കച്ചവടം ചെയ്തു മടുത്തപ്പോഴാണ് കമ്പനി ബ്രാൻഡ് പേര് ഉൾപ്പടെ വിറ്റത്. വാങ്ങിയവർ പഴയ ബോർമയ്ക്കു പകരം കേക്കും പേസ്ട്രികളും കുക്കീസും ഉണ്ടാക്കുന്ന പുതിയ ഫാക്ടറിയും ഇതിന്റെയെല്ലാം കയറ്റുമതിയും തുടങ്ങി. പഴയ ഉടമ ഇന്ന് കേക്ക് ഫാക്ടറി കണ്ടാൽ നോക്കി നിന്നു സുദീർഘ....ശ്വാസം വിടാനേ കഴിയൂ. വർഷങ്ങളായി നടത്തുന്നവർക്ക് അവരുടെ ‘കംഫർട്ട് ലവൽ’ വിട്ടു മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണു പാരയാകുന്നത്..ഈ സ്ഥിതി എന്തെന്ന്  വിശദമാക്കുന്നു ബുൾസ് ഐ പോഡ്കാസ്റ്റ്  

  • എന്താണ് സിനിമ-സീരിയൽ രംഗത്തെ ചാകരക്കോൾ?
    6 min 21 sec

    ഓസ്‌കാർ പുരസ്കാരവേദിയിൽ  അംഗീകാരങ്ങൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ചിത്രം പവർ ഓഫ് ദി ഡോഗിന് നേടാനായത് ഒരു അവാർഡ് മാത്രം. എന്നാൽ ഈ നിരാശയിലും നെറ്റ്ഫ്ളിക്സ് പിടിച്ചുനിന്നത് കഴിഞ്ഞ വർഷം നിർമ്മിച്ച സ്ക്വിഡ് ഗെയിം നേടിയ ജനപ്രീതി മൂലമാണ്. അതാണ് ആഗോള വിപണിയുടെ പ്രത്യേകത. നഷ്‌ടവും ലാഭവും നികത്താൻ ചില പ്രത്യേക പദ്ധതികൾക്ക് സാധിക്കും. എന്താണ് സിനിമസീരിയൽസ്പോർട്സ് ചാകരക്കോൾ വിശദമാക്കുന്നു, പി കിഷോർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് മലയാള മനോരമ. 

  • നാട്ടിലെ ചവറെല്ലാം ‘പവറാ’കുമ്പോൾ | The 'Garbage Love'
    6 min 44 sec

    30 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം ഓരോ വർഷവും സൃഷ്ടിക്കപ്പെടുന്നുവെന്നാണു കണക്ക്. അതിൽ 9 മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 12 കത്തിച്ചു കളയുന്നു. ബാക്കിയെല്ലാം ഭൂമിക്ക് ഭാരമായങ്ങനെ കിടക്കുകയാണ്. ഇതിനു പരിഹാരം കാണണമെന്നാഗ്രഹിച്ച് സ്റ്റാർട്ടപ്പുകൾ മുതൽ വൻകിട കമ്പനികൾ വരെ രംഗത്തുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ കാര്യത്തിൽ മാത്രമല്ല കമ്പനികളുടെ ഈ പരിസ്ഥിതി താൽപര്യം, പൊതുജനാരോഗ്യം സംരക്ഷിക്കാനും പല പുത്തൻ ഐഡിയകളും രൂപപ്പെടുന്നുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഉള്‍പ്പെടെ ആ ‘പൊതുജന സ്നേഹത്തിനു’ പിന്നിൽ എന്താണ് വിശദീകരിക്കുന്നു മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി.കിഷോർ...It is estimated that 300 million tons of plastic waste are generated each year. Only 9 of it is recycled. 12 is burned. Everything else is left behind. From startups to multinational companies, several brains are working to find a solution to this menace. Why such initiatives are important and how they are taking up the fight Malayala Manorama Special Corresponden P Kishore explains. 

  • ടൂറിസം സൗഹൃദം, വാചകത്തിൽ മാത്രം
    5 min 58 sec

    ആഡംബര ടൂറിസ്റ്റ് ബസ് നിർത്തിയിരിക്കുന്നത് മദ്യഷാപ്പിനു മുന്നിൽ. വൃത്തിയില്ലാത്ത പരിസരത്തിൽ സായിപ്പുമാരും മദാമ്മമാരും ബസിൽ നിന്നിറങ്ങി ഷാപ്പിൽനിന്നു മദ്യം വാങ്ങാൻ കാത്തു നിൽക്കുന്നു. ഇതാണോ നമ്മുടെ ലോകപ്രശസ്തമായ കേരള ടൂറിസം വിശകലനം ചെയ്യുന്നു പി കിഷോർ 

Language

English

Genre

News, Business

Seasons

1